ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കൊളേജ് പരിപാടിയി ല്‍ അടിപിടി.വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടക്കുമ്പോള്‍ മലയാളികളുടെ സൂപ്പര്‍താരം ഷറഫുദ്ദീന്‍ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന വിഡി യോയാണ് വൈറലായിരിക്കുന്നത്.

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് വിദ്യാര്‍ത്ഥികളുടെ ഗംഭീരമായാണ് സ്വീകരിച്ചത്. കോമഡി വേഷങ്ങളിലൂടെ തിളങ്ങി ഒടുവില്‍ വരത്തനിലെ വില്ലന്‍ വേഷത്തിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ച നടനാണ് ഷറഫുദ്ദീന്‍. ഇപ്പോള്‍ എ.കെ സാജന്‍ ഒരുക്കിയ നീയും ഞാനും എന്ന ചിത്രത്തിലൂടെ നായകനായും ഷറഫുദ്ദീന്‍ ആരാധകരുടെ മുന്നിലെത്തി. ചിത്രം വിജയകരമായി തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

പിള്ളാര് തമ്മില്‍ അടി നടക്കുന്നു അതിന്റെ ഇടക്ക് മരണമാസ്സ് രോമാഞ്ചം Entry Ufff ❤️❤️❤️

Posted by എന്റെ കിടുവേ on Thursday, 7 February 2019

LEAVE A REPLY

Please enter your comment!
Please enter your name here