ആരാധകന്‍റെ മകളുടെ വിവാഹത്തിന് കുടുംബസമേതം എത്തി തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് ഇളയദളപതി വിജയ്.തന്റെ ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് വിജയ് എത്തിയത്. ഭാര്യ സംഗീതയും ഒപ്പമുണ്ടായിരുന്നു.വിജയ്‍യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബി.സി.ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് വിജയ് ആരാധകരെ ഞെട്ടിച്ച് എത്തിയത്പോണ്ടിച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ വിജയ് എത്തുമോയെന്ന് ആരാധകര്‍ക്ക് ഉറപ്പില്ലായിരുന്നു.

പക്ഷേ വിജയ്‍‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്ലക്സുകള്‍ വെച്ച് ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഒടുവില്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താരം വിവാഹ വിരുന്നിന് എത്തി.ഇതോടെ ആരാധകരും ആവേശത്തിലായി. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന വിജയ്, തിരക്കിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ പെട്ടെന്നു തന്നെ മടങ്ങുകയും ചെയ്‍തു. ഇൗ വിഡിയോ സോഷ്യൽ ലോകത്തും വൈറലായിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here