ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന് ഇടയിലാണു മരണത്തെ മുഖാമുഖം കണ്ട സംഭവം പ്രേക്ഷകരുമായി പങ്കുവച്ച് നടി സ്വാസിക. സീരിയലിനു വേണ്ടി ഒരു ഉരുള്‍പൊട്ടല്‍ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയല്‍ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്.

മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളില്‍ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുള്‍പൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്. അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അടിതെറ്റി വീണു. വെള്ളപ്പാച്ചിലില്‍ ഒരു പാറയുടെ അടിയില്‍ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയില്‍ സെറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

സിനിമയില്‍ മികച്ച വേഷങ്ങള്‍ ചെയ്യണം. നല്ല സംവിധായകരുടെ കൂടെ കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങള്‍. പിന്നെ, ഒരു റസ്റ്റോറന്റും നൃത്ത വിദ്യാലയവും തുടങ്ങണമെന്നുണ്ട്.എന്തായാലും നൃത്ത വിദ്യാലയം ഉടനെ ആരംഭിക്കും. വിവാഹം ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. കൂടുതല്‍ ഒന്നും പറയാറായിട്ടില്ല. ഇതൊക്കെയാണ് താരത്തിന്റെ ഇപ്പോഴത്തെ ആഗ്രഹങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here