”പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നൊക്കെ പറയുന്നതു പോലെയുള്ള ഒന്നു മാത്രമാണ് കാന്‍സര്‍” പ്രാണസഖിയുടെ രോഗത്തെക്കുറിച്ച് പറയുമ്പോള്‍ ബാദുഷയുടെ കണ്ണില്‍ പൊരുതിതോറ്റ യുദ്ദത്തിന്റെ വിജയതിളക്കം കാണാം.

വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് നര്‍മി ഉദ്യോഗസ്ഥനായ ബാദുഷ ശ്രുതിയെ സ്വന്തമാക്കുമ്പോള്‍ ഇരുവരും കരുതിയിരുന്നില്ലവിധി എന്തൊക്കെയോ പരീക്ഷണങ്ങള്‍ ഇരുവര്‍ക്കുമായി വച്ചിട്ടുണ്ടെന്ന്.ശ്രുതി, ചെമ്പരത്തിയായി, ചെമ്പൂവായി തന്റെ ജീവിതത്തിലേക്ക് വരുമ്പോള്‍ ഇത്രയേറെ കടമ്പകള്‍ ഇരുവരും താണ്ടുമെന്ന് ഓര്‍ത്തില്ല. വിധി പിടികൂടിയപ്പോള്‍ പ്രാണപ്രിയയെ ചേര്‍ത്തുനിര്‍ത്തി കാന്‍സര്‍ എന്ന മഹാവിപത്തിനെ ഇരുവരും ആട്ടിപായിച്ചു.

അത്രയും പോലും ടെന്‍ഷനടിക്കേണ്ട കാര്യമില്ലെന്നാണ് തന്റെ ചെമ്പൂവിന്റെ അനുഭവം വച്ച് ബാദുഷ പറയുന്നത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ ചികില്‍ ചെയ്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളു. പ്രമേഹവും രക്തസമ്മര്‍ദവും പോലെ ആജീവനാന്തം മരുന്നു കഴിക്കേണ്ട പല രോഗങ്ങളുമുണ്ട്. കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെടുത്താം.

എങ്ങനെ ഇങ്ങനെ പോസിറ്റീവായി നേരിട്ടു എന്നു ചോദിച്ചാല്‍ ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രണയവുമാണ് സീക്രട്ടെന്നു പറഞ്ഞ് ചെമ്പൂവിനെ ഒന്നുകൂടി ചേര്‍ത്തുപിടിക്കുന്നു ബാദുഷ.

LEAVE A REPLY

Please enter your comment!
Please enter your name here