ഉമ്മകൊടുത്തതിന്റെ പേരില്‍ ചാത്തോത്തെ പണിക്കര്‍ കെട്ടിയിട്ട് തല്ലിയ കുട്ടിശങ്കരന്‍ ഇവിടെയുണ്ട് !!

0

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം നിര്‍വഹിച്ച് 1996-ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ മലയാളികളുടെ ഹിറ്റ്ചാര്‍ട്ടില്‍ എക്കാലത്തും ഇടം പിടിച്ച് ഒരു ചിത്രമായിരുന്നു . മമ്മൂട്ടി, ഭാനുപ്രിയ എന്നിവര്‍ മുഖ്യ വേഷം കൈകാര്യം ചെയ്ത ചിത്രം അക്കാലത്ത് തിയേറ്ററില്‍ പരാജയമായിരുന്നു. പക്ഷെ പിന്നീട് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രവും അഴകിയ രാവണനായിരുന്നു. ബാലതാരമായെത്തിയ കാവ്യമാധവന്‍ സിനിമാലോകത്ത് ശ്രദ്ദിക്കപ്പെട്ടതും ഈ ചിത്രത്തോടെയായിരുന്നു.

ചാത്തോത്തെ പണിക്കരുടെ മകള്‍ അനുരാധയ്ക്ക് ഉമ്മ കൊടുത്തതിന്റെ പേരില്‍ പണിക്കര്‍ കെട്ടിയിട്ട് തല്ലിയ ആ കുട്ടിശങ്കരനെയും മലയാള സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.ശങ്കര്‍ദാസ് എന്ന കുട്ടിശങ്കരന്റെ ചെറുപ്പകാലം അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് കിരണ്‍ സെബാസ്റ്റ്യന്‍…

സ്ഫടികത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ ചെറുപ്പകാലമായും വേഷമിട്ടിരുന്നു.
മുതിര്‍ന്നപ്പോള്‍ പച്ചക്കുതിര, ക്ലാസ് മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
എണ്ണത്തില്‍ കുറവെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത സിനിമകളില്‍ വേഷമിടാന്‍ ഭാഗ്യം സിദ്ധിച്ച നടന്‍..

LEAVE A REPLY

Please enter your comment!
Please enter your name here