മോളേ എന്ന് വിളിക്കും!! ഇപ്പോഴും സംസാരിക്കാന്‍ പേടിയാണ്, സൂപ്പര്‍ താരത്തിനെ കുറിച്ച്‌ അനിഖ

0

തമിഴ് സിനിമാ പ്രേമികളുടേയും മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട കുട്ടി താരമാണ് ബേബി അനിഖ. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാന്‍ ചെറുപ്രായത്തില്‍ തന്നെ അനിഖയ്ക്ക് സാധിച്ചിരുന്നു. 2010 ല്‍ ജയറാം മംമ്ത മോഹന്‍ദാസ് ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയില്‍ ചുടവെയ്ച്ചത്.

പന്നീട് മലയാള സിനിമയില്‍ മുന്‍നിരതാരങ്ങളോടൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ കുട്ടി താരത്തിന് കഴിഞ്ഞിരുന്നു.മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂക്ക എന്നിങ്ങനെ സൂപ്പര്‍ താരങ്ങളുടെ മകളായി തിളങ്ങാന്‍ സാധിച്ച അനിഖ തമിഴ്നാട്ടില്‍ തിളങ്ങിയത് സൂപ്പര്‍ താരം അജിത്തിന്റെ മകളായിട്ടാണ്. 2014 ല്‍ പുറത്തിറങ്ങിയ എന്നെ അറിന്താല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ കോളിവുഡ് പ്രവേശനം.

തുടക്കം തന്നെ അജിത്തിന്റെ മകളായിട്ടായിരുന്നു. ഒരു ചെറിയ ഇടവേയ്ക്ക് ശേഷം വിശ്വാസം എന്ന അജിത്ത് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ റി എന്‍ട്രി. ഇപ്പോഴിത അജിത്തുമായുളള അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അനിഖ ഇക്കാര്യം പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here